Tuesday, March 17, 2009

1, ശ്രീമാതാ (ശ്രീമാത്രേ നമഃ)

ശ്രീ എന്നത് ആദ്യം ഉപയോഗിച്ചിരിയ്ക്കുന്നത് മങ്ഗളാര്‍ത്ഥം ആണ്.
1, ശ്രീപൂര്‍ണ്ണയായ മാതാവ്

2, ശ്രീയുടെ മാതാവ്. പരാശക്തി മഹാകാളി, മഹാസരസ്വതി, മഹാലക്ഷ്മി എന്നു മൂന്നു ശക്തികളെ സൃഷ്ടിച്ചുവെന്ന് ദേവീമാഹത്മ്യത്തിന്‍റെ അനുബന്ധമായ രഹസ്യങ്ങളില്‍ കാണുന്നു. മഹാലക്ഷ്മിയുടെ മാതാവായതിനാല്‍ ശ്രീമാതാ.

3, ശ്രിയം മാതി ഇതി ശ്രീമാതാ (ഇതു പും ലിങ്ഗം ആണ്) ശ്രീയെ അളക്കുന്ന ആള്‍ സന്ദര്‍ഭം കൊണ്ട് ഭഗവതിതന്നെ. ശ്രീയേക്കാള്‍ അപരിതമായ ശ്രീത്വം ഭഗവതിയ്ക്കുണ്ടാക കൊണ്ടാണ് ശീ അളവുള്ളവളാകുന്നത്. അപരിമിതമായ ശ്രീത്വം മോക്ഷം തന്നെ ആണല്ലോ

4, ശ്രിയം (വിഷം) മാതി. വിഷത്തിന് അള‍വുണ്ടാക്കുന്നവള്‍. ശ്രീപരമേശ്വരന് കണ്ഠത്തിലാണല്ലോ വിഷം പരിമിതപ്പെടുത്തിയിരിയ്ക്കുന്നത്. അതിനു കാരണം ഭഗവതിയാണെന്നല്ലേ കഥകേട്ടിട്ടുള്ളത്?

5, ശ്രീവിദ്യാ എന്ന മന്ത്രത്തിന്‍റെ ദേവതയായ ദേവി എന്ന അര്‍ത്ഥം ദ്യോതിപ്പിയ്ക്കാനും ഈ നാമത്തിനു കഴിയുന്നു

7 comments:

  1. ശ്രീ മാത്രേ നമഃ എന്നേ ഞാൻ കേട്ടിട്ടുള്ളൂ. ശ്രീ മാതായൈ നമഃ എന്നു പാഠഭേദമുള്ളയാതായും കേട്ടിട്ടില്ല.

    സദ് ഉദ്യമത്തിന് അമ്മയുടെ കൃപയുണ്ടാവട്ടെ!

    ആയുഷ്മാൻ ഭവഃ

    ReplyDelete
  2. അങ്ങ് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. മാതാ എന്നത് ഋകാരാന്തം ആണ്. പും ലിങ്ഗമായാലും സ്ത്രീലിങ്ഗമായാലും ചതുര്‍ത്ഥി മാത്രേ എന്നു മാത്രമേ വരൂ. അര്‍ത്ഥത്തിനു മാറ്റം ഉണ്ട്. സ്ത്രീലിംഗത്തില്‍ അമ്മ എന്നും പുല്ലിങ്ഗത്തില്‍ അളക്കുന്നവന്‍ എന്നും. ഭഗവതി ലിങ്ഗാതീതയാണെന്നു സൂചിപ്പിയ്ക്കാനാണ് ഇങ്ങിനെ അര്‍ത്ഥം പാഞ്ഞിട്ടുണ്ടാകുക. മാതായൈ എന്നു വരും എന്നു ഇവിടെ പറഞ്ഞില്ലല്ലോ

    ReplyDelete
  3. ഓം ശ്രീ മാത്രേ നമഃ
    ഓം ശ്രീ മഹാരാജ്ഞ്യൈ നഃ

    ഇതാണ് ഞാൻ ഉദ്ദേശിച്ചത്‌. ഓം കാരം ആദ്യത്തെ മന്ത്രത്തിലെങ്കിലും ചേർക്കാമായിരുന്നു. അതുപോലെ തന്നെ ധ്യാന ശ്ലോകവും.

    ആയുഷ്മാൻ ഭവഃ

    ReplyDelete
  4. സുഹൃത്തെ , വളരെ നന്നാവുന്നുണ്ട്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു .
    ജഗദീശ്വരി അനുഗ്രഹിക്കട്ടെ .

    ReplyDelete
  5. 1994 മുതല്‍ ഞാന്‍ നിത്യവും ലളിത സഹസ്രനാമം ജപിച്ചു വരാറുണ്ട്. ഒരുപാട് നല്ല അനുഭവങ്ങള്‍ ( പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്തതും , വിശദീകരിക്കാന്‍ ആവാത്തതുമായ ചിലതുണ്ട് ) എനിക്ക് ഉണ്ടായിട്ടുണ്ട്. ഈ ഉദ്യമം ശ്ലാഹനീയമാണ് എന്നതിന്ന് ഒരു സംശയവുമില്ല. ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.

    ReplyDelete
    Replies
    1. chetta enikku lalitha sahsranamam evide vayikkan kittum thettukal koodathe

      Delete