Tuesday, November 22, 2011

597, ഹൃദയസ്ഥാ (ഹൃദയസ്ഥായൈ നമഃ)

1, ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ഭഗവതിയെ ഭക്തര്‍ ധ്യാനിയ്ക്കുന്നത് ഹൃദയത്തിലാണല്ലോ.
2, പരേശ്വരന്‍റെ ഹൃദയം ഉപനിഷത്താണെന്നുണ്ട്. ഉപനിഷത്തില്‍ പറയപ്പെടുന്നവള്‍ എന്നും അര്‍ത്ഥമാകാം.
3, ഹൃദയം ബുദ്ധിഗമ്യത്വാല്‍ എന്നുണ്ട്. ഹൃദയത്തെ ബോധത്തിന് മാത്രമേ അറിയാന്‍ കഴിയൂ. അല്ലെങ്കില്‍ നമ്മുടെ നിശ്ചയാത്മികയായ ബുദ്ധിയില്‍ ആണ് ഭഗവതിയുടെ സ്ഥിതിയുണ്ടാവേണ്ടത് എന്നര്‍ത്ഥം.

0 comments:

Post a Comment