Tuesday, November 29, 2011

602, ദക്ഷയജ്ഞവിനാശിനീ (ദക്ഷയജ്ഞവിനാശിന്യൈ നമഃ)

1, ദക്ഷപ്രജാപതിയുടെ യജ്ഞത്തെ ഹനിച്ചവള്‍. ദക്ഷയജ്ഞം മുടങ്ങിയത് സതീദേവി കാരണമാണല്ലോ.
2, പ്രചേതസ്സുകളുടെ മകനായി വീണ്ടും ദക്ഷന്‍ ജനിച്ചു എന്നുണ്ട്. ദക്ഷന്‍റെ പ്രയത്നങ്ങളെ ശ്രീനാരദമുനി മുടക്കുകയുണ്ടായിട്ടുണ്ട്. ആ കഥയും ഇവിടെ ദ്തയോിപ്പിയ്ക്കുന്നു.
3, ദക്ഷന്‍ എന്നാല്‍ സമര്‍ത്ഥന്‍ എന്നര്‍ത്ഥം ഉണ്ട്. തന്‍റെ സാമര്‍ത്ഥ്യം കൊണ്ട് ചെയ്യുന്ന യജ്ഞങ്ങള്‍ ദേവി നശിപ്പിയ്ക്കും എന്നു സൂചിപ്പിയ്ക്കുന്നു. അഹങ്കാരം നശിപ്പിയ്ക്കുന്നത് ദേവിയുടെ പതിവാണല്ലോ.

0 comments:

Post a Comment