Friday, December 9, 2011

607, ഗോമാതാ (ഗോമാത്രേ നമഃ)

1, ഗോമാതാവ്. പശുവിനെ മാതാവായിട്ടാണല്ലോ കണക്കാക്കുന്നത്. സാക്ഷാല്‍ ഭഗവതിതന്നെ ആണ് പശു.
2, ഭൂമി എന്ന് ഗൗശബ്ദത്തിന് അര്‍ത്ഥമുണ്ട്. ഭൂമീദേവി എന്ന് അര്‍ത്ഥമമകാം.
3, ഗൗ ശബ്ദത്തിന് അമ്മ എന്നും അര്‍ത്ഥമുണ്ട്. അമ്മമാരുടെ അമ്മ എന്ന് അര്‍ത്ഥം. എല്ലാ അമ്മമാരുടേയും അമ്മ ഭഗവതിയാണല്ലോ.
4, വാക്ക് എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ വാഗ്ദേവി എന്നര്‍ത്ഥമാകും.
5, മാതാ എന്നതിന് അളക്കുന്നവന്‍ എന്ന അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം ഗൗശബ്ദത്തിന് ഉള്ള ഇന്ദ്രിയം, സ്വര്‍ഗ്ഗം, ഗൃഹം, ആകാശം എന്നീ അര്‍ങ്ങളോട് ചേര്‍ത്താല്‍ വരുന്ന അര്‍ത്ഥമെല്ലാംതെല്ലാം ഭഗവതിയ്ക്കു ചേരുന്നതാണ്. ഇന്ദ്രിയങ്ങള്‍ക്ക് പരിധിനിശ്ചയിക്കുന്നവള്‍., സ്വര്‍ഗ്ഗവാസത്തിനും പരിധിനിശ്ചയിക്കുന്നത് ഭഗവതി തന്നെ, ഗൃഹത്തിന്‍റെ പരിധി നിശചയിക്കുന്നത് ഗൃഹനായികയാണ്. ഗൃഹപ്രവേശം നടത്തുന്നതു തന്നെ സ്ത്രീകളാണല്ലോ. പരിധിയില്ലാത്ത ആകാശത്തിന് ഭഗവതിയുടെ അടുത്തെത്തുംപോള്‍ പരിധിവരുന്നു. ആകാശത്തേക്കാള്‍ വലുതാണല്ലോ ഭഗവതി.
6, സൂര്യന്‍ , ചന്ദ്രന്‍ , അഗ്നി എന്നീ അര്‍ത്ഥവും ഉണ്ട് ഗൗ ശബ്ദത്തിന്. അവരുടെ മാതാവാണ് എന്ന അര്‍ത്ഥവും ആകാം. മൂന്നുജ്യോതിസ്സുകളേയും സംവിധാനം ചെയ്യുന്നത് പ്രകൃതിയാണല്ലോ.

0 comments:

Post a Comment